ചിന്ത
മജീദ് പാങ്ങാട്ട്
ഒരു ഫോൺ.
വളരെയടുത്ത ഒരു ബന്ധുവിന്റെ നമ്പർ സാധാരണ വിളിക്കാത്തയാളാണ്. എന്തു പറ്റിയാവോ ? ഫോണെടുത്തു. മകന്റെ കല്യാണനിശ്ചയം. അടുത്ത
ഞായറാഴ്ച. സ്ഥലത്തുണ്ടെങ്കിൽ വരണം. വിശദാം ശങ്ങൾ ചോദിച്ചറിഞ്ഞു. കൂടെ ഒരു
ക്ഷമാപണവും. ഞാനന്നു മറ്റൊരിടത്താണ്. സൌകര്യപ്പെടുകയാണെ ങ്കിൽ എത്താം. വല്ലാത്തൊരദ്ഭുതം.
അവന്‍ വിവാഹം കഴിക്കാറായി. കണ്ടിട്ടു കുറേ വര്‍ഷങ്ങളായിരിക്കണം. മനസ്സിൽ ഒരു
പയ്യന്റെ രൂപം മാത്രം. കാലം കടന്നു പോവുന്നതറിയുന്നില്ല. അതിനിടയിൽ ഒരു മെസേജ്. ആശംസാസന്ദേശമാണ്.
പുതുവത്സരാശംസകൾ. ഒരു ഓര്‍മിപ്പിക്കൽ കൂടിയായിരുന്നു അത്. ശീലം വിട്ടുപോവുന്ന
ഹിജ്റ കലണ്ടർ തിരിച്ചുപിടിക്കാനുള്ള ശ്രമം. നല്ലതുതന്നെ. അപ്പോഴാണ് ഓര്‍ത്തത്.
പുതിയ കലണ്ടർ വല്ലതും കിട്ടിയോ? നിലവിലുള്ളതിന്റെ
അടിയിൽ അതേ ആണിയിൽ പുതിയ കലണ്ടർ തൂക്കിയ ഓര്‍മ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണോ
അത്? അതല്ല, കുറേ മാസങ്ങളാണോ? വ്യക്തമല്ല. ഈ വര്‍ഷാരംഭത്തിൽ നടന്നതാവാനും
ഇടയുണ്ട്. ഒരു മറവി മാത്രമായി അതു കണക്കാക്കാന്‍ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും
വര്‍ഷങ്ങളും തമ്മിൽ വേര്‍തിരിക്കാൻ കഴിയാതെ വരുകയോ? ആകെയൊരു അസ്വസ്ഥത.
അന്യതാബോധം.
എത്തേണ്ട സ്ഥലം അകലെയാണെങ്കിൽ യാത്രക്ക് വേഗത
തോന്നുകയില്ല. കിലോമീറ്ററുകൾ പിന്നിടുന്ന തിനു വലിയ പ്രാധാന്യമില്ല. ലക്ഷ്യം
അടുക്കും തോറും നാഴികക്കല്ലുകൾ വേഗത്തിൽ കടന്നുപോവുന്നതായി
തോന്നാം. ജീവിതയാത്രയും അങ്ങനെ തന്നെ. ലക്ഷ്യമടുക്കുംതോറും മാസങ്ങളും വർഷങ്ങളും
മാറിവരുന്നത് എത്ര വേഗതയിൽ. പ്രവാചകന്റെ ഒരു സംസാരം ഇവിടെ ഓർക്കാം. .
"ഇഹലോകം യാത്ര
പുറപ്പെട്ടു പോവുകയാണ്. പരലോകമാവട്ടെ യാത്ര പുറപ്പെട്ടുവരുകയുമാണ്. രണ്ടിന്റെയും
സന്തതികളുണ്ട്. കഴിയുമെങ്കിൽ ഇഹലോകത്തിന്റെ സന്തതികളാവാതിരിക്കുക.''
നന്മയിൽ
പിടിച്ചുനിൽക്കാൻ പ്രേരണ നൽകുക യാണ് പ്രവാചകന്‍, ഈ സംസാരത്തിലൂടെ. ഇഹലോകത്തിനു വേണ്ടി
പ്രയാസപ്പെടുന്നവരാ ണ് അതിന്റെ സന്തതികൾ. ജീവിത സൌകര്യ ങ്ങൾക്ക് മാത്രം മുൻഗണന കൊടുത്താൽ മാനുഷികതയിൽ കുറവു
സംഭവിക്കുകയല്ലേ ചെയ്യുക? തന്റേതു കഴിഞ്ഞേ മറ്റുള്ളവർക്ക്
സ്ഥാനമുള്ളൂ. ജീവിതം ഒരു മത്സരമായി മാറുന്നു
ശക്തിപ്രയോഗത്തിനു പ്രാധാന്യമേറിയ ലോകം കാടൻ നീതിയിലേക്കു നീങ്ങുന്നത് വെറുതെയല്ല
ഓരോ വ്യക്തിയും ഇപ്പോൾ ചിന്തിക്കുന്നത് വികസനത്തെക്കുറിച്ച്.
ജീവിതസൌകര്യങ്ങൾ വര്‍ധിക്കണം. പണം കിട്ടണം. അവിടെ മൂല്യങ്ങള്‍ക്കു പ്രാധാന്യമില്ല. ധര്‍മങ്ങൾ ചര്‍ച്ച ചെയ്യേണ്ടതില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്ക്
ഉടമസ്ഥരില്ലാതായിരിക്കുന്നു. സമ്പത്തിന്റെ
കടന്നു വരവിനു വഴിയൊരുക്കുന്നവർ മാതൃകാപുരുഷന്മാർ. മനുഷ്യത്വത്തിൽ
നിന്നകന്നു കൂട്ടക്കുരുതി കള്‍ക്കു നേതൃത്വം നല്കുന്നവർ ജനമനസ്സുകളിൽ
സ്ഥാനം നേടുകയാണ്. ജനപിന്തുണയോടെ അവർ മുന്‍നിരയിലെത്തുന്നത് സങ്കല്‍പ്പങ്ങളിലുണ്ടായ മാറ്റമല്ലേ വിളിച്ചറിയിക്കുന്നത്? ഇതിനു മുന്നിൽ ചെറുത്തുനില്‍പ്പിനു മുതിരാതെ ധര്‍മശാസ്ത്രങ്ങൾ കീഴടങ്ങിയതു പോലെ. ഇവിടെ സത്യമതം
പ്രതിക്കൂട്ടിൽ തള്ളപ്പെടുന്നത് ഒരു സ്വാഭാവിക പരിണാമം മാത്രം. സര്‍വനാശത്തിന്റെ അടയാളങ്ങൾ പറയുന്ന കൂട്ടത്തിൽ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിരുന്നു.
"കാലം അതിവേഗം കടന്നുപോവും.
നന്മകൾ ഇല്ലാതാവും. മനുഷ്യമനസ്സുകളിൽ സ്വാര്‍ഥത വളരും. എങ്ങും
വഞ്ചന നടമാടും. പീഡനങ്ങൾ വര്‍ധിക്കും.'' ഇത്രയും
കേട്ടപ്പോൾ ആളുകൾ ചോദിച്ചു.
"എന്തായിരിക്കും
ആ പീഡനം?''
പ്രവാചകന്‍
വ്യക്തമാക്കി. "കൂട്ടക്കൊലകൾ, കൂട്ടക്കൊലകൾ.''
No comments:
Post a Comment