e-മഷി ഓൺലൈൻ മാഗസിൻ ലക്കം 1
88 Comments Yet, Add Yours...
മലയാളം ബ്ലോഗെഴ്സ്‌ ഗ്രൂപ്പ്‌ അംഗങ്ങളുടെ സഹകരണമാണ് ഈ മാഗസിന്‍ പുറത്തിറക്കാന്‍ ഉള്ള ഊര്‍ജ്ജം നല്‍കിയത്‌. ഗ്രൂപ്പ്‌ അംഗങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നില്‍ ആദ്യ ലക്കം" ഇ മഷി" നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു....


--------------------------------------------------------------------------
E-Mashi Online Magazine 1/9/2012


Scribd  ഫോണ്ട് സപ്പോർട്ട് ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ ഇ-മഷി ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 
e-മഷി ഓൺലൈൻ മാഗസിൻ -ആമുഖം
72 Comments Yet, Add Yours...


     ക്ഷരങ്ങളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ കൂട്ടായ്മയായ "മലയാളം ബ്ലോഗേഴ്സ് " ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ മാഗസിനായ "e - മഷി" യിലേക്ക് സ്വാഗതം.

മലയാളം ബ്ലോഗുകളുടേയും ബ്ലോഗെഴുത്തുകാരുടെയും ഔന്നത്യമാണ് "മലയാളം ബ്ലോഗേഴ്സ് " ഗ്രൂപ്പിന്റേയും "e - മഷി"യുടെയും ലക്ഷ്യം.



ആധുനിക ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഇന്റര്‍നെറ്റ് സൗകര്യം നമുക്ക് നല്‍കുന്നത് ആശയ വിനിമയത്തിന്റെ അനന്തസാധ്യതകളാണ്.

ഇന്റെര്‍നെറ്റിലൂടെയുള്ള ആശയ വിനിമയത്തില്‍ ബ്ലോഗുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

കല്ലുകളില്‍ കൊത്തിവെച്ച് നമ്മുടെ പൂര്‍വികര്‍ തുടങ്ങിയ എഴുത്ത്‌, പനയോലകളും, കടലാസുകളും പിന്നിട്ട് ഡിജിറ്റല്‍ അക്ഷരങ്ങളിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്‌. എഴുത്താണിയുടെ സ്ഥാനം കീ ബോര്‍ഡ്‌ കയ്യടക്കി കഴിഞ്ഞു. 
മഷിയുടെ സ്ഥാനം e - മഷിയും...

പുതുമുഖങ്ങളുടേയും, അപ്രശസ്തരുടെയും എഴുത്തുകള്‍ മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ വരുമ്പോള്‍ ബ്ലോഗിംഗിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു. എഴുത്തുക്കാരന്‍ തന്നെ എഡിറ്ററും, പബ്ലിഷറും, വിതരണക്കാരനും ആവുന്ന ബ്ലോഗ്‌ നമുക്ക്‌ മുന്നില്‍ തുറന്നിടുന്നത് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണ്.
ആശയ വിനിമയത്തിന്റെ പറുദീസയാണ്...

നമ്മുടെ കൊച്ചു കേരളം ബ്ലോഗിംഗ് രംഗത്ത്‌ വന്‍ കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. നിരവധി മലയാളികള്‍ ബ്ലോഗിംഗ് രംഗത്ത്‌ സജീവമായി ഇടപെടുകയും, പുതിയ ആളുകള്‍ ഈ മേഖലയിലേക്ക്‌ കടന്നു വരുകയും ചെയ്യുന്ന കാഴ്ച ശുഭ സൂചകമാണ്.

മലയാളം ബ്ലോഗ്ഗര്‍മാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു പൊതുവേദിയാണ് "e - മഷി". അതോടൊപ്പം തന്നെ മലയാളം ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളെ കുറിച്ചുള്ള നിഷ്പക്ഷമായ നിരൂപണവും "e - മഷി" നിങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നു.

കഥ, കവിത, നര്‍മ്മം, രാഷ്ട്രീയം, സാമൂഹികം, ആരോഗ്യം, തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ "e - മഷി"യില്‍ ഉണ്ടായിരിക്കുന്നതാണ്.

ബ്ലോഗിംഗ് രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ക്കായി പരിചയ സമ്പന്നര്‍ ഉള്‍പ്പെടുന്ന ഹെല്‍പ്പ്‌ ഡെസ്ക്ക് e - മഷിയുടെ പ്രത്യേകതയാണ്. നിങ്ങളുടെ ബ്ലോഗിംഗ് സംശയങ്ങള്‍ ദൂരീകരിക്കാനായി ഹെല്‍പ്പ്‌ ഡെസ്ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം.

തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ആരോഗ്യപരമായ മുന്നേറ്റവും കാഴ്ചവെക്കുന്ന മലയാള ലോകത്തിനു സ്വാഗതം.

ഏവരുടെയും സഹകരണവും, പിന്തുണകളും പ്രതീക്ഷിച്ചു കൊണ്ട് ....

                                                                                                                     സ്നേഹത്തോടെ.....