Friday, January 24, 2014

e-മഷി ഓൺലൈൻ മാഗസിൻ ലക്കം 14

10 comments:

  1. Vayikkan pattunnilla. In my Nokia lumia 520. :(

    ReplyDelete
  2. ഡൌണ്‍ലോഡ് ചെയ്യുന്നു.
    സമയാനുസരണം വായിച്ച് അഭിപ്രായമെഴുതാം

    ReplyDelete
  3. മികച്ച രചനകൾ - ആശംസകൾ

    ReplyDelete
  4. വായിക്കാന്‍ പോകുന്നു

    ReplyDelete
  5. കണ്ടു. ഇപ്പൊ ഞാനും
    വായിക്കാന്‍ പോകുന്നു

    ReplyDelete
  6. ഇ-മഷി -ലക്കം 14 ന് ആശംസകള്‍...!!

    ReplyDelete
  7. പരിഗണിച്ചതിന് പ്രത്യേകം നന്ദി

    ReplyDelete
  8. മികച്ച രചനകൾ - ആശംസകൾ

    ReplyDelete
  9. മൂന്ന്‍ കഥകള്‍,

    1, ഹണ്ട് ആന്റ് ഫിഫ്
    2, മാലാഖ
    3, ചീരു ചേട്ടത്തി

    ഒരു കഥ വികസിക്കുന്നതും അവസാനിക്കുന്നതും കഥക്ക് മേല്‍ എഴുത്താള്‍ക്ക് മാത്രമായുള്ള നിയന്ത്രണാധികാര പ്രയോഗങ്ങളിലൂടെയാണ്. കഥ നടത്തിച്ചു/ചെയ്യിച്ചു എന്നൊക്കെ കഥ ഉണ്ടായതിനെ കുറിച്ച് വേണമെങ്കില്‍ കഥക്കുള്ളില്‍ കഥ പറയാം. അപ്പോഴും അതൊരു കഥയാണ്. അതുകൊണ്ടുതന്നെ അതില്‍ എഴുത്താള്‍ടെ പ്രത്യേകമായ അധികാരം പ്രയോഗിക്കപ്പെടുന്നുണ്ട്. ഈ സവിശേഷാധികാര സ്വഭാവം അയാള്‍ അയാളുടെ പരിസരങ്ങളില്‍ നിന്നും ശീലിച്ചതും ആര്‍ജ്ജിച്ചിട്ടുള്ളതുമായ ബോധ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഒളിഞ്ഞും അല്ലാതെയും അനുഭവപ്പെടും. അതും സ്വാഭാവികം! ഒരുപക്ഷെ, നിലപാടുറപ്പ്/ ഉള്ളുണര്‍ച്ച എന്നൊക്കെ ഇതിനെ മറ്റൊരു വിധത്തില്‍ വിശകലനത്തിന് വിധേയമാക്കാം. അത് അങ്ങനെത്തന്നെ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നുമാണ്.

    എന്നാല്‍, ഒരു കഥ ആരംഭിക്കുന്നത് തീര്‍ത്തും ശൂന്യമായ ഒരു ഒന്നുമില്ലായ്മ നിന്നുമാണ്. ആ 'ഉള്ള ഇല്ല' ഉണ്ടാക്കുന്നതാണ് പിന്നീട് ഉണ്ടായ എന്തും. എങ്കില്‍, ഈ നിര്‍മ്മിതിക്കുപയോഗിക്കുന്ന 'അസംസ്കൃത വസ്തു' അതെന്തായിരിക്കും.? അത്, ആ നിമിഷം/അല്ലെങ്കില്‍ വളരെ നേരത്തെ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും തോന്നിയതും ആഗ്രഹിച്ചതുമൊക്കെയാവാം. ഇവയെ സൂക്ഷമമായി നിരീക്ഷിക്കുകയും അവയുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കുകയും പിന്നീട് യഥാവിധി ബന്ധിപ്പിക്കുകയും ചെയ്യുന്ന കൂര്‍മ്മത/ജാഗ്രതയുമാണ് ഈ അസംസ്കൃത വസ്തു.

    ചേതന/അചേതന, ജാതീയ/വിജാതീയ, സജീവ/നിര്‍ജ്ജീവ, ഇഷ്ട/അനിഷ്ട എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നിലനില്‍ക്കുന്ന സ്വഭാവ/അനുഭവങ്ങളില്‍ ഏതില്‍ നിന്നും ഇങ്ങനെ കഥകള്‍ സംഭവിക്കാം. മേല്‍ചൊന്ന നിരീക്ഷണവും/മനസ്സിലാക്കലും/ജാഗ്രതയും പിന്നെ ആ സവിശേഷമായ നിയന്ത്രണാധികാര പ്രയോഗങ്ങളും ചേര്‍ന്നാല്‍ ഒരു കഥ ഉണ്ടായി എന്നുതന്നെയാണ്. പിന്നെ, അതിലെ ജീവിത സാമ്യവും രസനീയതയും അതിനെ നിലനിറുത്തുകയും വായിപ്പിക്കുകയും ചെയ്യുന്നു.

    ഇങ്ങനെ ഒരു ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിക്കുന്ന ഒരു കഥ. അചേതനമായ രണ്ടു വസ്തുക്കളില്‍ ചേതനയാര്‍ന്ന ഒരു ജീവിതം സന്നിവേശിപ്പിച്ച് അത്ര മുഷിയാത്ത വിധം വായിപ്പിക്കുന്ന രസനീയത ആവശ്യത്തിന് ഉറപ്പാക്കിയ നസീമ നസീറിന്റെ 'ഹണ്ട് ആന്‍ഡ്‌ ഫിഫ്' എന്ന അല്പം പ്രത്യേകത അവകാശപ്പെടാവുന്ന ഒന്നാണ് അതിലെ ആദ്യത്തേത്. എഴുത്താള്‍ക്കഭിനന്ദനം.

    രണ്ടാമത്തെ 'മാലാഖ' എന്ന കഥ. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത. കേട്ടുപഴകിയ ആഖ്യാന രീതി അവലംബിച്ച് പറഞ്ഞുപോയ അത്ര രസനീയത അനുഭവിപ്പിക്കാത്ത, എന്നാല്‍ സ്നേഹം എന്ന ചാലകത്തെ ജീവിതം/മരണം എന്ന രണ്ടറ്റത്ത് നില്‍ക്കുന്ന മനുഷ്യാവസ്ഥകളിലൂടെ അവതരിപ്പിക്കാനുള്ള ഒരു ശ്രമം. അതാണ്‌ ശ്രീനി ശശിയുടെ ഇക്കഥ. എഴുത്തു'ഭാഷയില്‍/ ആഖ്യാന രീതിയില്‍/ നേരത്തെ സൂചിപ്പിച്ച നിരീക്ഷണ/ജാഗ്രതയില്‍ പരാജയമാണ് ഇക്കഥ എന്നാണ് എന്റെ വായനാനുഭവം. ശ്രമത്തിനഭിനന്ദനം.

    ഒരു കഥ ആര് പറയണം/കഥയില്‍ ആരെ പറയണം എന്നതൊക്കെ ആ കഥ തന്നെ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതുമായ ഒന്നാണ്. അതിനനുയോജ്യമായ പാത്ര സൃഷ്ടിപ്പും പശ്ചാത്തല രൂപീകരണവും മാത്രം മതിയാകില്ല. ഭാഷയും അതില്‍ മുഖ്യ ഘടകമാണ്. ആ ഭാഷ വിദൂരസ്ഥമോ സമീപസ്ഥമോ ആവുകയല്ല, ഭാഷയെ കഥയില്‍ നിന്നും കഥയെ ഭാഷയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ രണ്ടും ഒന്നായിത്തീരുകയാണ് വേണ്ടത്. ഈയൊരര്‍ത്ഥത്തില്‍ കൂടെയാണ് ഒരു കഥ മൗലികമെന്ന് പറയുന്നത്. വായനയില്‍ അവസാനത്തെ കഥയായ 'ചീരു ഏട്ടത്തി'യുടെ രചനാ വളര്‍ച്ചയില്‍ ഇപ്പറഞ്ഞ പാത്ര സൃഷ്ടിപ്പും പശ്ചാത്തല രൂപീകരണവും മാത്രമല്ല, ആ കഥ പറയാന്‍ ഉപയോഗിച്ച ഭാഷയും കൃത്യമാണ്. പക്ഷെ, കഥയില്‍ ആവശ്യത്തിനുള്ള കഥയില്ലാതെ പോയോ എന്നൊരു സംശയം ബാക്കി വെക്കുന്നുണ്ട്, വായന. ഹാഷിം തൊടുവയലിന് അഭിനന്ദനം.

    ReplyDelete
  10. ആശംസകള്‍ ..മുഴുവന്‍ വായിച്ചില്ല വരാം

    ReplyDelete