Wednesday, May 28, 2014

e-മഷി ഓൺലൈൻ മാഗസിൻ ലക്കം 16

മെയ്‌ ലക്കം ഇ-മഷി ഫ്ലിപ്പ് ബുക്ക് ആയി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മെയ്‌ ലക്കം ഇ- മഷി pdf ആയി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 comments:

  1. * സിനിമാ വിചാരം ഹൃസ്വമെങ്കിലും ഒരു സിനിമ കാണേണ്ടുന്ന കണ്ണിനെ കാണിച്ചു തന്നു. സിനിമയുടെ സാങ്കേതികത്തികവിനൊപ്പമോ അതിനേക്കാളധികമോ സിനിമ തന്നെയാണ് ചര്‍ച്ചയെന്നും വായന വിചാരപ്പെടുത്തുന്നുണ്ട്. ആശംസകള്‍.!

    * ചെമ്പരത്തി പുരാണം വിവരദായകം. വായനയില്‍ ചെമ്പരത്തി അതിശയത്തിരി കത്തിക്കുന്നുണ്ട്. പക്ഷെ, വായനയുടെ ആദ്യഭാഗത്ത് ഫലിതത്തിനെന്ന വണ്ണം ചേര്‍ത്തിട്ടുള്ള പലതും വിഷയത്തിന്റെ ഗൌരവത്തെ ചുരുക്കുന്നുണ്ട്. എഴുത്താള്ടെ ഒരുതരം 'മാണെങ്കില്‍ മതി' സമീപനമായിരിക്കണം ഇതിനു കാരണമെന്ന് കരുതുന്നു. ചിലപ്പോള്‍, ഈയൊരു ശൈലി തനതാവാം. അതിനെ ഇഷ്ടപ്പെടുന്നവരുമുണ്ടാകാം. എനിക്ക്പക്ഷെ ഈ സമീപനം നിരുത്തരവാദപരം എന്ന് തോന്നിച്ചു. ഇതൊരാക്ഷേപ ഹാസ്യ രസം ആവശ്യപ്പെടുന്ന ഒരെഴുത്തല്ല എന്നുതന്നെയാണ് എന്റെ വിചാരം.

    * കൃഷി പാഠം നല്ലൊരു ശ്രമമെന്ന് അഭിനന്ദിക്കുന്നു. അതെ സമയം 'പറയപ്പെടുന്നു' എന്നത് പറയുന്ന കാര്യത്തെ ഫോളോ ചെയ്യാന്‍ താത്പര്യപ്പെടുന്ന ആളുകളുടെ താത്പര്യത്തെ കെടുത്തും. കൂടുതല്‍ കൃത്യവും വ്യക്തവുമായ ഒരു സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

    * ശ്രീനിയുടെ കവിതകള്‍ നാലും വായിച്ചു. അതില്‍ തെളിവുകളും കാലന്‍ കോഴിയും ഒരു ഫീല്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ത്തന്നെ കാലന്‍ കോഴി ഒരു നല്ലയെഴുത്തെന്ന് ഞാന്‍ പറയും. ആശംസകള്‍.!


    * 'ജീവിതമെഴുത്ത് സാഹിത്യത്തില്‍' എന്നൊരു തലക്കുറി വെച്ച് ഒരു ചര്‍ച്ചയോ സംവാദമോ സംഭവിക്കുന്നെങ്കില്‍ എച്ച്മു എന്നാവര്‍ത്തിച്ചുദാഹരിച്ചുകൊണ്ടല്ലാതെ എന്നെ അവിടെ കാണാനാകില്ല. അത്രമേല്‍ ശക്തമാണ് എച്ചുമുവിന്റെ എഴുത്ത് പരിസരം. നാലുകൊല്ലത്തിലധികമായുള്ള എന്റെ ബ്ലോഗനുഭവങ്ങളില്‍ ഇത്രയും വജ്ര കാഠിന്യമുള്ള 'വാസ്തവ കഥ'കളെ ഞാന്‍ അകത്തോ പുറത്തോ കണ്ടിട്ടില്ല, എച്ച്മുവിലല്ലാതെ. തീര്‍ച്ചയായും, ഞാന്‍ എവിടെ നില്‍ക്കുന്നു/നില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് അവരുടെ എഴുത്തുകള്‍ ഓരോന്നും. ഓരോ എഴുത്തും പിന്നെയും പിന്നെയും പുതുക്കുന്ന മനുഷ്യ മുഖത്തെയാണ് കാണിക്കുന്നത്. അവരുടെ അമ്മീമ്മക്കഥകളും മറ്റൊന്നാകാന്‍ വഴിയില്ല. നിഷ എച്ചുമുവിനെ വായിക്കുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു സന്തോഷം... അതിപ്പോഴും ഒരൂര്‍ജ്ജമായി എന്നില്‍ ജീവിക്കുന്നുണ്ട്. രണ്ടുപേര്‍ക്കും എന്റെ സ്നേഹങ്ങള്‍... കലമ്മക്ക് മുത്തങ്ങള്‍.

    * ഒരാള്‍ ഒരാളെ കുറിച്ച് പറയുക, ശ്രദ്ധിക്കും. എന്തായാലും ശ്രദ്ധിക്കും. എന്നിട്ടൊന്ന് മൂക്ക് വിരലില്‍ കൊണ്ട് നിറുത്തും. അതിനിപ്പോ നല്ലതോ ചീത്തയോ എന്നൊന്നുമല്ല. മൂക്ക് വിരലില്‍ നിറുത്തുക എന്നതാണ് കാര്യം. സംഗതി എന്റെ മൂക്കിപ്പോഴും തിരികെ പോന്നിട്ടില്ല, വിരലെത്ര കുടഞ്ഞെന്നോ... എന്നിട്ടും.!

    ഷിറാസിനെ അടുത്ത കാലത്തായിട്ടാണ് ഞാനും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അപ്പോഴും ഇതുവരെയും മൂപ്പര്ടെ ബ്ലോഗില്‍ പോകാനൊത്തിട്ടില്ല. ഇവിടെ എഫ്ബിയില്‍ എഴുതിയിടുന്ന പല ചെരുവരികളില്‍ പോലും തെളിഞ്ഞു കാണുന്ന വലിയ വരകള്‍ ശ്രദ്ധേയമെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. അതിനേക്കാള്‍ തെളിഞ്ഞ് { ഞെളിഞ്ഞ് എന്നും പറയാം} ഇവിടെക്കാണുന്ന പ്രതികരണ കളങ്ങളിലും ഷിറാസ് നിലപാട് പറയുന്നു. യോജിച്ചും വിയോജിച്ചും ഞാനയാളുടെ നിലപാടുകളോട് സൌഹൃദം സൂക്ഷിക്കുന്നു.

    ആര്‍ഷയും അസ്രുവും ചേര്‍ന്ന ചെയ്ത അവലോകനത്തില്‍ ആവര്‍ത്തിച്ചു പറയുന്ന 'ശ്രേഷ്ഠ ഭാഷ' സാന്നിധ്യം 'ഖൗമിനോട് ഖൗമിന്റെ ഭാഷയില്‍ സംസാരിക്കണം' എന്ന അറേബ്യന്‍ പ്രയോഗത്തില്‍ നിന്നോ അല്ലെങ്കില്‍ 'ചാരിയാല്‍ ചാരിയത് മണക്കും' എന്ന തനി നാടന്‍ പ്രയോഗത്തില്‍ നിന്നോ ആവേശം കൊണ്ടെഴിതിയത് പോലെ ഒരു തമാശ കണ്ടെടുക്കാന്‍ ഏറെ ശ്രമപ്പെട്ടിട്ടെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ടെന്നു പറയട്ടെ...

    പിന്നെ, നല്ലൊരു തെറി {സ്ത്രീവിരുദ്ധമോ ജാതി പറയാലോ മനുഷ്യ വിരുദ്ധമോ അല്ലാത്ത } പറയാന്‍ പോലും അന്യഭാഷയെ കടം കൊള്ളേണ്ട മലയാളം അതിന്റെ പ്രകൃതം കൊണ്ട് ടാഹ്ന്നെ ശ്രേഷ്ഠമാണ് എന്നും അത് സമ്മതിക്കാന്‍ രാജ്യവും അതനുസരിച്ച് പെരുമാറാന്‍ ജനതയും താമസിച്ചു എന്നേ ഒള്ളൂ... എന്തായാലും, ഷിറാസ്ന്റെ കവിതകള്‍ മനുഷ്യനെ പറയുന്നു എന്നാണ് മനസ്സിലാക്കാനാകുന്നത്.
    കൂട്ടുകാരന് ധാരാളം കവിതകള്‍ ഉണ്ടാകട്ടെ.... ആശംസകള്‍.

    * കാട് കത്തുന്ന നാളില്‍ ഓര്‍ക്കാനുണ്ട് ഏറെ പിഴകള്‍... കേവലം പഴിയല്ല പരിഹാരം. പണിയലാണ് പ്രധാനം. ഉണ്ണിയേട്ടന്റെ എഴുത്ത് എന്നുമിഷ്ടം.

    * കത്തിയും വാളും ബോംബുമൊന്നുമല്ല വര്‍ത്തമാന കാല അധിനിവേശങ്ങളുടെ ആയുധം. സാംസ്കാരികമായ ചിന്ഹങ്ങളുടെയും അടയാളങ്ങളുടെയും തനിമ കെടുത്തിക്കൊണ്ടാണ് പുതിയ കാലത്തെ അധീശത്വം സ്ഥാപിതമാകുന്നതെന്നിരിക്കെ പ്രത്യേകിച്ചും കവിത മുന്‍പോട്ടു വെക്കുന്നത് തീര്‍ച്ചയായും ചര്‍ച്ചയാകേണ്ടുന്ന ഒന്നാണ്. എങ്കില്‍, മഹേഷിന്റെ 'നഷ്ടബോധ'ത്തെ ഞാന്‍ മാറുന്ന മുഖമെന്ന് തിരുത്തി വായിക്കുന്നു.!

    ReplyDelete
  2. ഇ മഷി ടീമിനു, ലേറ്റായി വന്നാലും സ്റ്റൈലായി വരുമെന്നല്ലേ സിനിമ ചൊല്ല്, അതു വളരെ അര്ത്ഥവത്താക്കി … സംഗീതിന്റെ സിനിമാ നിരൂപണവും, കഥകളും, നിഷ അമ്മീമ്മ കഥകളിലേക്ക് ഞങ്ങളെ കൊണ്ട് പോയതും വളരെ ഇഷ്ടപെട്ടു..എടുത്തു പറയേണ്ട ഒരു കൃതി അബ്സാറിന്റെ ചെമ്പരത്തീ ചൊല്ല ആണെന്നു പറയാതെ വയ്യ, പരസ്യത്തില് മാത്രം കേട്ട് പരിചയം ഉള്ള ബീറ്റാകരാട്ടിനും, പ്രായത്തെ കുറക്കുന്ന സൂത്രപണിയൊക്കെ ആ വേലിതലപ്പിലു നില്ക്കണ വട്ടിന്റെ സൂചകമായ ആള്കുണ്ടെന്നു പറഞ്ഞാല് അത്ഭുതം ഉണ്ടാവതിരിക്കോ. ഔഷധമാണെന്നറിയാം ബാക്കി അറിവു പകര്ന്നു തന്നു അബ്സാര്. ഗോതമ്പു ജൂസും വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ്.കവിതയും അതു മായി ബന്ധപെട്ട പോസ്റ്റുകളും വായിച്ചു, ആ്യ വിഭാഗത്തില് എനിക്കൊരു ബന്ധവുമില്ല്യാത്തതിനാലും, അതിനെ കുറിച്ചു കമന്റാന് ധൈര്യമില്ലാ, എന്നാലും വായിച്ചു, ഒരു യാത്രാ വിവരണത്തിന്റെയോ, ഒരു അനുഭവകുറിപ്പുകൂടി ഉണ്ടായിരുന്നേല് സദ്യ കെങ്കേമമായെനെ, ഇപ്പോഴും സദ്യ കേമം തന്നെ!!! ഭാവുകങ്ങള്

    ReplyDelete
  3. അണിയറ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് അകമഴിഞ്ഞ അഭിനന്ദങ്ങള്‍

    ReplyDelete
  4. അഭിനന്ദനങ്ങള്‍.... :)

    ReplyDelete
  5. ആശംസകള്‍ ആദ്യമേതന്നെ.......................വായനയ്ക്കായി പുറപ്പെടുന്നു...........!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഡിസൈനർ മാർ ഒക്കെ പോയോ ? ഒരു വക തട്ടികൂട്ടു ബുക്ക്‌ ആയി തോന്നി ..എങ്കിലും നന്നായി ..ആശംസകൾ !!

    ReplyDelete
  8. ഇന്ന് ഡൌണ്‍ലോഡ് ചെയ്യുന്നു. സമയം പോലെ വായിച്ച് അഭിപ്രായം അറിയിയ്ക്കാം. (സമയദൌര്‍ലഭ്യമുണ്ട്)

    ReplyDelete
  9. അഭിനന്ദനങ്ങൾ

    ReplyDelete