ഡിസംബർ
21 Comments Yet, Add Yours...

 കവിത
റസ്‌ല സഹീർhttp://vayalpoovu.blogspot.com




പന്ത്രണ്ടു മാസങ്ങളിൽ ഒടുവിൽ മാത്രംവരാന്‍ വിധിക്കപ്പെട്ട്,
വിഷാദത്തിന്റെ മൂടുപടം മഞ്ഞായി പുതച്ച്
 നിശ്ശബ്ദം വന്നെത്തുന്ന ഡിസംബർ....
ചുട്ടു പൊള്ളുന്ന ഗ്രീഷ്മത്തിനിപ്പുറം
കാതരമായി തഴുകി തണുപ്പിക്കാന്‍
വന്നെത്തുന്ന ഡിസംബർ.
ഹൃദയ തന്ത്രികളിൽ പതിയെ
പ്രണയം തൊട്ടുണര്‍ത്തുന്ന ഡിസംബർ.
എന്നിട്ടും ഭയത്തോടെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങൾ……
പ്രതികാരത്തോടെ ഇലപൊഴിക്കുന്ന വൃക്ഷലതാദികൾ..
വലിച്ചടക്കപ്പെടുന്ന ഡയറികൾ
പഴമകൾ മുഖത്തേക്ക് വലിച്ചെറിയപ്പെടുമ്പോഴും
പ്രതീക്ഷയിലേക്കുള്ള ജനാലകൾ
ജനുവരിയിലേക്ക് മലര്‍ക്കെ തുറന്നു കൊടുക്കുന്ന
പാവം ഡിസംബർ………………
ആഘോഷങ്ങള്‍ക്കെല്ലാമൊടുവിൽ
തനിക്കുമുന്നിൽ കൊട്ടിയടക്കപ്പെടുന്ന
വാതായനങ്ങള്‍ക്ക് നേരേ നോക്കി
കണ്ണുനീർ തൂകി,  ഡിസംബർ
തണുത്ത ചുരം ഇറങ്ങി കഴിയുമ്പോൾ..
കമ്പിളിവസ്ത്രങ്ങൾ വലിച്ചെറിഞ്ഞ്
ആവിയായി പറന്നുയരുന്ന സ്വപ്നങ്ങളെ നോക്കി
പരിഹാസത്തോടെ പൊട്ടിച്ചിരിക്കുന്ന
വേനൽ മാത്രം മുന്നിൽ പിന്നെയും ബാക്കിയാകുന്നു.....

21 comments:

  1. ഇഷ്ടായ്‌ ഈ വരികള്‍

    ReplyDelete
  2. വേനല്‍ മാത്രം ബാക്കിയാക്കി രസ്ലയുടെ കവിത മികവു പുലര്‍ത്തി.

    ReplyDelete
  3. നല്ല വരികള്‍ നന്നായിരിക്കുന്നു

    ReplyDelete
  4. നല്ല വരികൾ, നേരത്തെ തന്നെ വായിച്ചിരുന്നു

    വീണ്ടും എഴുതുക

    ആശംസകൾ

    ReplyDelete
  5. നല്ല വരികള്‍, ആശംസകള്‍

    ReplyDelete
  6. വരികളിലൂടെ പറന്നുനടന്നപ്പോള്‍ ഒരു പാട് സന്തോഷം തോന്നി പൊള്ളുന്ന വെയിലില്‍ നിന്നും ശീതീകരിച്ച മുറിയിലീക്കു പോയപോലെ അഭിനന്ദനങ്ങള്‍

    ReplyDelete
  7. മനോഹരാമായ വരികൾ..

    ReplyDelete
  8. മനോഹരമായ വരികള്‍ മനസ്സില്‍ കുളിരും പൂക്കളുടെ സുഗന്ധവും നിറച്ചു. ആശംസകള്‍.

    ReplyDelete
  9. നന്നായിട്ടുണ്ട്വീ.. വീണ്ടും എഴുതുക

    ReplyDelete