കവിത
ശലീർ അലി
www.kanalchinthukal.blogspot.com
അതെ ..
ദാഹം കൊണ്ടാണവള്‍ ദാസിയായത്
ദേഹം ദക്ഷിണ വച്ച്
ദാഹമകറ്റിയ ദേവദാസി..
അടക്കി വെയ്ക്കാനാവാതെ
നുരഞ്ഞു പടര്‍ന്ന മോഹങ്ങള്‍
മൂത്ത് മൂത്താണവള്‍
മദനനെ മത്തുപിടിപ്പിക്കുന്ന
മോഹിനിയായത് ..
വിശപ്പാണവളെ വശ്യയാക്കിയത്
കാശു സഞ്ചിയുടെ പെരുത്ത ആമാശയം
നിറച്ചിട്ടും നിറച്ചിട്ടും
ഒടുങ്ങാത്ത വിശപ്പ് ..
ഇടക്കിടെക്കാര്‍ത്തി മൂത്തപ്പോള്‍
വീര്‍ത്തു തുടങ്ങിയ പാത്രത്തിലാണ്
അവള്‍ മൂന്നു കുരുതികള്‍ നടത്തിയത്...
പരിതികളും പരിവേദനകളുമില്ലാതെ
മതിയോളം രതി വിളമ്പാനുള്ള ഭ്രൂണ ബലി..
എന്നിട്ടും.. അടച്ചിട്ട കതക്
ചവിട്ടി തുറന്ന് വിലങ്ങു വെച്ചവര്‍
അവള്‍ക്കു നല്‍കിയത്...
ദോശമില്ലാത്തൊരനാശാസ്യത്തിന്‍
അഴിയുറപ്പില്ലാത്ത വെറും
തറവാട്ടു തടവറ..!!
ശലീർ അലി
www.kanalchinthukal.blogspot.com
അതെ ..
ദാഹം കൊണ്ടാണവള്‍ ദാസിയായത്
ദേഹം ദക്ഷിണ വച്ച്
ദാഹമകറ്റിയ ദേവദാസി..
അടക്കി വെയ്ക്കാനാവാതെ
നുരഞ്ഞു പടര്‍ന്ന മോഹങ്ങള്‍
മൂത്ത് മൂത്താണവള്‍
മദനനെ മത്തുപിടിപ്പിക്കുന്ന
മോഹിനിയായത് ..
വിശപ്പാണവളെ വശ്യയാക്കിയത്
കാശു സഞ്ചിയുടെ പെരുത്ത ആമാശയം
നിറച്ചിട്ടും നിറച്ചിട്ടും
ഒടുങ്ങാത്ത വിശപ്പ് ..
ഇടക്കിടെക്കാര്‍ത്തി മൂത്തപ്പോള്‍
വീര്‍ത്തു തുടങ്ങിയ പാത്രത്തിലാണ്
അവള്‍ മൂന്നു കുരുതികള്‍ നടത്തിയത്...
പരിതികളും പരിവേദനകളുമില്ലാതെ
മതിയോളം രതി വിളമ്പാനുള്ള ഭ്രൂണ ബലി..
എന്നിട്ടും.. അടച്ചിട്ട കതക്
ചവിട്ടി തുറന്ന് വിലങ്ങു വെച്ചവര്‍
അവള്‍ക്കു നല്‍കിയത്...
ദോശമില്ലാത്തൊരനാശാസ്യത്തിന്‍
അഴിയുറപ്പില്ലാത്ത വെറും
തറവാട്ടു തടവറ..!!
Very nice.. keep writing
ReplyDelete