ഒരു കാലാവസ്ഥാ പ്രവചനം
0 Comments Yet, Add Yours...

 കവിത
അബ്ദുറഹിമാൻ മുസ്ലിയാരകത്ത്




 'കോരിച്ചൊരിയും മഴയും ഇടിയും
കാറ്റും കോളുമതെല്ലാം കൊണ്ടും

കടുത്തതായൊരു കാലാവസ്ഥ
കേരളമൊന്നായ്‌ കസറുമൊരാഴ്ച

കാലാവസ്ഥക്കാരുടെ പൊയ്‌വെടി
കേട്ടതു നമ്പീ സാധുവൊരുത്തന്‍,
കടമായിട്ടൊരു കുടയും വാങ്ങി
കുടിലില്‍ ചെന്നുവൊരല്‍പം ഗമയില്‍.

കുടയിത് കയ്യിലിരിക്കും കാലം
കിടിലന്‍ മഴയെ ഭയക്കാനെന്തിനി?’
കുടയുമെടുത്തു നടന്നാ പാവം 
കസറും മഴയത് വരുമെന്നോര്‍ത്ത്.

കഴിഞ്ഞു മാസമൊരൊന്നര പിന്നെ
കണ്ടില്ല മഴ ലക്ഷണമൊന്നും
കുടയത് കൊണ്ടൊരു കാര്യം കിട്ടി,
കടയുടെ മുമ്പിലൊളിച്ചു നടക്കാന്‍.

കുടയുടെ കടമിനി വീട്ടണമെങ്കില്‍
കാണണമതിനൊരു പോംവഴി വേറെ.
കഞ്ഞികുടി പല നാള് മുടക്കി
കുടയുടെ കടമത് വീട്ടാന്‍ വേണ്ടി.

കാലാവസ്ഥാ പ്രവചനമോതിയ
കശ്മലനവനുടെ കാതു പിടിക്കാന്‍
കലിയും മൂത്തവന്‍ കയറിച്ചെന്നു.
കാലാവസ്ഥാ കാര്യാലയമതില്‍ .

കാലാ നിന്നുടെ പ്രവചനമെന്തായ്
കാറ്റും മഴയുമതെവിടെപ്പോയി?’
കഷ്ടം സാറോടെന്തിത്‌ പറയാന്‍!
കടന്നുപോയാ ന്യൂനന്‍ മര്‍ദ്ദം 
കടലും താണ്ടി വടക്കുപടിഞ്ഞാര്'‍

0 comments:

Post a Comment