പുസ്തക പരിചയം
അരുൺ കറുകച്ചൽ
www.arunarsha.blogspot.com
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന സംഘടനകൾ നമ്മുടെ കൊച്ചുകേരളത്തിലും ഒട്ടും കുറവല്ല.സമൂഹം സ്ത്രീയെ പ്രദര്‍ശന വസ്തുവായും ലൈംഗിക ഉപകരണമായും ചൂഷണം ചെയ്യുകയാണ്എന്ന് നിരന്തരം ആവര്‍ത്തിച്ചു ബഹളം വയ്ക്കുന്നു എന്നല്ലാതെ ഒരു ഭൌതിക മുന്നേറ്റം നടത്തുവാന്‍ ഈ സംഘടനകള്‍ക്ക് പലപ്പോഴും കഴിയാറില്ല.ആത്മവിശ്വാസവും കഠിന പ്രയത്നവും ഉണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുവാന്‍ സ്ത്രീയ്ക്ക് കഴിയും എന്നത് വ്യക്തമാക്കുന്ന ആത്മകഥയാണ് "അവിശ്വാസി"(The Infidel). മത നിയമങ്ങളും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ശ്വാസം മുട്ടിക്കുന്ന ലിബിയ എന്ന കൊച്ചു രാജ്യത്തിൽ നിന്നും ഉയര്‍ത്തെഴുന്നേറ്റ അയൻ ഹിര്‍സി അലി എന്ന ധീര വനിതയുടെ ആത്മ കഥ.അവളുടെ കുട്ടിക്കാലത്ത് വിദ്യാഭ്യാസം അവള്‍ക്കു നിഷേധിക്കപ്പെട്ടു.അച്ഛന് പലപ്പോഴും തിരിഞ്ഞു നോക്കാതിരുന്ന കുടുംബത്തിൽ പട്ടിണി മാത്രമായിരുന്നു ഏക സമ്പാദ്യം.വീട്ടിൽ എത്താതിരുന്ന അച്ഛന് മറ്റു ഭാര്യമാരോടൊപ്പം ജീവിതം ആസ്വദിച്ചു.ജീവിതത്തിൽ കയ്പ്പുമാത്രം നേരിട്ട അമ്മ അവളോട് പരുഷമായി മാത്രം പെരുമാറി.ബാല്യം പിന്നിടും മുന്‍പേ പെണ്‍കുട്ടി കൾ അമ്മമാരാകുന്ന സാമൂഹിക സാഹചര്യം.കടുത്ത ചെറുത്തുനില്‍പ്പിൽ കൂടി അവൾ വിദ്യാഭ്യാസം നേടി.അവൾ പ്രണയത്തിൽ ഏര്‍പ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു.വീട് വിട്ടിറങ്ങിയ ഹിര്‍സി അലി ഹോളണ്ടിലേക്ക് അഭയാര്‍ഥിയായി കടക്കുവാൻ ശ്രമിക്കുന്നു. പലവട്ടം പരാജയപ്പെട്ടെങ്കിലും അവസാനം വിജയിച്ചു.ഹോളണ്ടിൽ അവൾ വിദ്യാഭ്യാസം തുടര്‍ന്നു.പല ജോലികൾ ചെയ്തും പട്ടിണികിടന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.തിരികെ ലിബിയയിലേക്ക് മടങ്ങുവാന്‍ അമ്മയും അച്ഛനും അടക്കം പലരും പലവിധത്തിൽ അവളെ നിര്‍ബന്ധിച്ചു. അവളെ ശപിച്ചുകൊണ്ടും എന്നെന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ടും അച്ഛന് കത്തയക്കുന്നു .ആത്മകഥയിലെ ഈ പരാമര്‍ശങ്ങളിൽ ഹിര്‍സി അലിയുടെ കണ്ണുനീർ വായനക്കാര്‍ക്ക് അനുഭവപ്പെടും. അയന് ഹിര്‍സി അലി ഇന്ന് ഹോളണ്ട് രാഷ്ട്രീയത്തിലെ പ്രമുഖയാണ് .പലവട്ടം മന്ത്രിയുമായി. പ്രതിബന്ധങ്ങളെ അതിജീവിച്ച അയന് ഹിര്‍സി സ്ത്രീകള്‍ക്ക് മാതൃകയാണ്.പുസ്തകം ഡി സി ബുക്സിൽ ലഭ്യമാണ് .
0 comments:
Post a Comment